Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gaurav Gogoi

ആ​സാ​മി​ൽ ഗൗ​ര​വ് ഗൊഗോയി​ക്കു കാ​ലി​ട​റി

ഗോ​​​​​ഹ​​​​​ട്ടി: ആ​​​​​സാം നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ സം​​​​​സ്ഥാ​​​​​ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ഗൗ​​​​​ര​​​​​വ് ഗൊ​​​ഗോ​​​യി​​​ക്ക് കാ​​​​​ലി​​​​​ട​​​​​റി. ഗോ​​​​​ഗൊ​​​​​യ് ത​​​​​ന്‍റെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യം രൂ​​​​​ചി​​​​​ച്ചു.

ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വ് ഹി​​​​​തേ​​​​​ന്ദ്ര​​​​​നാ​​​​​ഥ് ഗോ​​​​​സ്വാ​​​​​മി​​​​​യാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​നെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. 23,182 വോ​​​​​ട്ടി​​​​​നാ​​​​​യി​​​​​രു​​​​​ന്നു പ​​​​​രാ​​​​​ജ​​​​​യം. മൂ​​​​​ന്നു​​​​​ത​​​​​വ​​​​​ണ എം​​​​​പി​​​​​യാ​​​​​യ ഗോ​​​​​ഗൊ​​​​​യ് പി​​​​​താ​​​​​വ് ത​​​​​രു​​​​​ൺ ഗൊ​​​ഗോ​​​യി​​​യു​​​​​ടെ പാ​​​​​ത​​ പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ജോ​​​​​ർ​​​​​ഹാ​​​​​ത് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നും മ​​​​​ത്സ​​​​​രി​​​​​ച്ച ഗൊ​​​ഗോ​​​യ്ക്ക് 46,257 വോ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണ് നേ​​​​​ടാ​​​​​നാ​​​​​യ​​​​​ത്.

69,439 വോ​​​​​ട്ട് നേ​​​​​ടി​​​​​യ വെ​​​​​റ്റ​​​​​റ​​​​​ൻ ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വ് ഹി​​​​​തേ​​​​​ന്ദ്ര​​​​​നാ​​​​​ഥ് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ത​​​​​വ​​​​​ണ​​​​​യും മ​​​​​ണ്ഡ​​​​​ലം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി. ക​​​​​ഴി​​​​​ഞ്ഞ ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജോ​​​​​ർ​​​​​ഹ​​​​​തി​​​​​ൽ​​​​​നി​​​​​ന്നും മി​​​​​ക​​​​​ച്ച ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ച്ച ഗൊ​​​ഗോ​​​​​യ് ഇ​​​​​ത്ത​​​​​വ​​​​​ണ നി​​​​​യ​​​​​സ​​​​​ഭ​​​​​യി​​​​​ലും മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​തോ​​​​​ടെ ഗോ​​​​​ഗൊ​​​​​യ്‌​​​​​ക്കെ​​​​​തി​​​​​രേ ആ​​​​​രോ​​​​​പ​​​​​ണ​​​​​വു​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഹി​​​​​മ​​​​​ന്ത ബി​​​​​ശ്വ​​​​​ശ​​​​​ർ​​​​​മ രം​​​​​ഗ​​​​​ത്തെ​​​​​ത്തി.

ഗോ​​​​​ഗൊ​​​​​യ്ക്കും ബ്രി​​​​​ട്ടീ​​​​​ഷ് വം​​​​​ശ​​​​​ജ​​​​​യാ​​​​​യ ഭാ​​​​​ര്യ​​​​​ക്കും പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ഐ​​​​​എ​​​​​സ്ഐ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​രോ​​​​​പ​​​​​ണം. അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് പ്ര​​​​​ത്യേ​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘം (എ​​​​​സ്‌​​​​​ഐ​​​​​ടി) രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

എ​​​​​ന്നാ​​​​​ൽ, ആ​​​​​രോ​​​​​പ​​​​​ണം ഗൊ​​​ഗോ​​​യ് ത​​​​​ള്ളി. ഇ​​​​​ത്ത​​​​​വ​​​​​ണ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യാ​​​​​ണ് ഗൊ​​​ഗോ​​​​​യ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നെ നേ​​​​​രി​​​​​ട്ട​​​​​ത്.

National

ഹിമന്ത വം​ശ​ഹ​ത്യ​ക്ക് ആ​ഹ്വാ​നം ചെ​യ്യുന്നു: ഗൗ​ര​വ് ഗൊ​ഗോ​യ്

ഗോ​​​​​ഹ​​​​​ട്ടി: ആ​​​​​​സാം മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഹി​​​​​​മ​​​​​​ന്ത ബി​​​​​​ശ്വ ശ​​​​​​ര്‍​മ മു​​​​​​സ്‌​​​​​ലിം വം​​​​​​ശ​​​​​​ഹ​​​​​​ത്യ​​​​​​ക്ക് ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്യു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച് ആ​​​​​​സാം കോ​​​​​​ണ്‍​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്‍ ഗൗ​​​​​​ര​​​​​​വ് ഗൊ​​​​​​ഗോ​​​​​​യ്.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​ക്കെ​​​തി​​​രേ പോ​​​​​ലീ​​​​​​സ് സ്വ​​​​​​മേ​​​​​​ധ​​​​​​യാ ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ഗൗ​​​​​​ര​​​​​​വ് ഗൊ​​​​​​ഗോ​​​​​​യ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ആ​​​​​​സാം ബി​​​​​​ജെ​​​​​​പി എ​​​​​​ക്സി​​​​​​ല്‍ പോ​​​​​​സ്റ്റ് ചെ​​​​​​യ്ത വീ​​​​​​ഡി​​​​​​യോ​​​​​​യെ​​ക്കു​​​​​​റി​​​​​​ച്ച് പ​​​​​​റ​​​​​​യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഗൗ​​​​​​ര​​​​​​വ് ഗൊ​​​​​​ഗോ​​​​​​യ്.

National

ആ​സാ​മി​ൽ ബി​ജെ​പി ഇ​നി അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ല; കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടും: ഗൗ​ര​വ് ഗൊ​ഗോ​യ്

ദി​സ്പു​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗൗ​ര​വ് ഗൊ​ഗോ​യ്. സം​സ്ഥാ​ന​ത്തെ കോ​ൺ‌​ഗ്ര​സി​ന്‍റെ റാ​ലി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും വ​ൻ ജ​നാ​വ​ലി എ​ത്തു​ന്ന​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ഗൗ​ര​വ് പ​റ​ഞ്ഞു. ബി​ജെ​പി ഇ​നി ആ​സാ​മി​ൽ ഭ​ര​ണ​ത്തി​ലെ​ത്തി​ല്ലെ​ന്നും ഗൗ​ര​വ് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ കൊ​ൺ​ഗ്ര​സി​നൊ​പ്പ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. ഹി​മ​ന്ത​യു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ അ​വ​ർ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​മാ​റ്റ​ത്തി​നാ​യി അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്.'-​ഗൗ​ര​വ് പ​റ​ഞ്ഞു.

"ബി​ജെ​പി​ക്ക് ഭ​യം തു​ട​ങ്ങി. അ​വ​രു​ടെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു. ചെ​യ്ത അ​ഴി​മ​തി​ക​ൾ എ​ല്ലാം പു​റ​ത്തു​വ​രു​മെ​ന്ന ഭ​യ​മാ​ണ് അ​വ​ർ​ക്കു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ അ​വ​ർ എ​ന്തും ചെ​യ്യും. പ​ക്ഷെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രെ മ​ടു​ത്തു ക​ഴി​ഞ്ഞു.'-​ഗൗ​ര​വ് ഗൊ​ഗോ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

നെഹ്റുവിനെ കളങ്കപ്പെടുത്താൻ ബിജെപിക്ക് കഴിയില്ല: കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സം​ഭാ​വ​ന​ക​ൾ​ക്ക് ഒ​രു ക​ള​ങ്ക​വും വ​രു​ത്താ​ൻ ബി​ജെ​പി എ​ത്ര ശ്ര​മി​ച്ചാ​ലും സാ​ധി​ക്കി​ല്ലെ​ന്ന് ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് ഉ​പ​നേ​താ​വ് ഗൗ​ര​വ് ഗൊ​ഗോ​യ്.

ഏ​ത് വി​ഷ​യ​ത്തി​ലും പ്ര​സം​ഗ​ത്തി​ലും നെ​ഹ്റു​വി​നെ​യും കോ​ണ്‍ഗ്ര​സി​നെ​യും പ​രാ​മ​ർ​ശി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒ​രു ശീ​ല​മാ​യി മാ​റി​യ​യെ​ന്നും ഗൊ​ഗോ​യ് ചൂ​ണ്ടി​ക്കാ​ട്ടി.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഗൊ​ഗോ​യി​യു​ടെ പ​രാ​മ​ർ​ശം. വ​ന്ദേ​മാ​ത​ര​ത്തെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ്ര​സം​ഗം ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​നും രാ​ഷ്‌​ട്രീ​യ നി​റം ന​ൽ​കാ​നും ഉ​ദ്ദേ​ശി​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ 14 ത​വ​ണ മോ​ദി നെ​ഹ്റു​വി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ചു. 50 ത​വ​ണ കോ​ണ്‍ഗ്ര​സി​ന്‍റെ പേ​രും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വാ​ർ​ഷി​ക​ത്തെ​ക്കു​റി​ച്ച് ഒ​രു ച​ർ​ച്ച ന​ട​ന്ന​പ്പോ​ൾ നെ​ഹ്റു​വി​ന്‍റെ പേ​ര് 10 ത​വ​ണ​യും കോ​ണ്‍ഗ്ര​സി​ന്‍റെ പേ​ര് 26 ത​വ​ണ​യും മോ​ദി പ​രാ​മ​ർ​ശി​ച്ചു.

 

Latest News

Corehub Up